നടൻ വിജയ്‍യുടെ വീടിനു ബോംബ് ഭീഷണി

നടൻ വിജയ്‍യുടെ വീടിനു ബോംബ് ഭീഷണി
vijay291019_3

നടൻ വിജയ്‍യുടെ വീടിന് ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സാലിഗ്രാമത്തിലെ വിജയ്‍യുടെ  വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്‌നാട് സംസ്ഥാന പോലീസ് കണ്ട്രോള്‍ റൂമിലേക്കു ഭീഷണി മുഴക്കിയുള്ള അജ്ഞാത കോള്‍ വന്നതിനെത്തുടര്‍ന്ന് നടന്റെ വീട്ടില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

വിജയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഏതു നിമിഷവും അത് പൊട്ടിത്തെറിക്കുമെന്നുമാണ് അജ്ഞാതന്‍ ഫോണിലൂടെ പറഞ്ഞത്. ഭീഷണിയെത്തുടര്‍ന്ന് ചെന്നൈ സാലിഗ്രാമത്തുള്ള നടന്റെ വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായി സംസാരിച്ചതിനു ശേഷമാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വിജയ്‍യും ഭാര്യ സംഗീതയും മക്കളും താമസിക്കുന്നത് ഈസ്റ്റ് കോസ്റ്റ് റോഡിലെ പനൈയൂരിലാണ്. അവിടത്തെ വീട്ടിലും പൊലീസ് സുരക്ഷ ഏര്‍പ്പെടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബോംബ് ഭീഷണി മുഴക്കിയത് അലപ്പാക്കമിലെ ഒരാളാണ് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൈബര്‍ ക്രൈമില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം