ബോളിവുഡ് താര റാണി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂർ

ബോളിവുഡ് താര റാണി  ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂർ
goodbye-diva-sridevi-as-seen-in-ads

നടി ശ്രീദേവി മരിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയുകയാണ്. താരത്തിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി താരത്തിന്റെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂർ.


ശ്രീദേവിക്ക് ഏറ്റവും പ്രിയങ്കരമായ 'കോട്ട' സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. വെബ്‌സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയില്‍ നിന്നാണ്. ഇപ്പോതന്നെ 45,000 രൂപ സാരിക്ക് ലേലത്തുക വിളിച്ചെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനെ സമാഹരിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കൺസേൺ ഇന്ത്യ ഫൗണ്ടേഷനു നൽകാനാണു തീരുമാനം.

2018 ഫെബ്രുവരി 24ന് ദുബൈയിൽ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. 56 വയസ്സായിരുന്നു. അനന്തരവന്‍റെ വിവാഹാഘോഷങ്ങള്‍ക്കായി ദുബൈയിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ