ബോളിവുഡ് താര റാണി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂർ

0

നടി ശ്രീദേവി മരിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയുകയാണ്. താരത്തിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി താരത്തിന്റെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂർ.


ശ്രീദേവിക്ക് ഏറ്റവും പ്രിയങ്കരമായ ‘കോട്ട’ സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. വെബ്‌സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയില്‍ നിന്നാണ്. ഇപ്പോതന്നെ 45,000 രൂപ സാരിക്ക് ലേലത്തുക വിളിച്ചെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇങ്ങനെ സമാഹരിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കൺസേൺ ഇന്ത്യ ഫൗണ്ടേഷനു നൽകാനാണു തീരുമാനം.

2018 ഫെബ്രുവരി 24ന് ദുബൈയിൽ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. 56 വയസ്സായിരുന്നു. അനന്തരവന്‍റെ വിവാഹാഘോഷങ്ങള്‍ക്കായി ദുബൈയിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.