എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ നാലുവയസ്സുകാരനായ മകന് വെടിയുതിര്‍ത്തു. അമേരിക്കയിലെ വാഷ്ങ്ടണ്‍ സ്റ്റേറ്റ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ നേര്‍ക്ക് കുട്ടി തമാശയ്ക്ക് തോക്ക് ചൂണ്ടുകയായിരുന്നു.ലോഡ് ചെയ്ത തോക്കായിരുന്നതിനാല്‍ ഇത് പൊട്ടി യുവതിക്ക് വെടിയേൽക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് അപകടനില തരണം ചെയ്യാൻ സാധിച്ചു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മാതാപിതാക്കള്‍ ഇരിക്കുന്ന മുറിയിലേക്ക് വന്ന കുട്ടിക്ക് കിടക്കയുടെ അടിയില്‍ നിന്നാണ് ലോഡ് ചെയ്ത തോക്ക് കിട്ടിയത്. മാതാപിതാക്കള്‍ക്ക് തടയാന്‍ കഴിയുംമുന്പേ തോക്ക് കുട്ടിയുടെ കയ്യില്‍ നിന്ന് പൊട്ടുകയും ചെയ്തു. അടുത്തിടെ അക്രമസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കുവേണ്ടിയാണ് തോക്ക് സൂക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. അമേരിക്കയില്‍ ഗണ്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കാതിരിക്കുന്നതും ക്രിമിനല്‍ കുറ്റമാണ് അതുകൊണ്ട് തന്നെ തോക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
Home Good Reads എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ അബദ്ധത്തിൽ നാലുവയസ്സുക്കാരൻ മകൻ വെടിയുതിര്‍ത്തു
Latest Articles
ഗാസയിൽ തകരാറിലായ ജല ശൃംഖലകൾ നന്നാക്കാൻ യുഎഇ
അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ...
Popular News
‘ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’; ഹൈക്കോടതി
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
ഇസ്കോൺ നിരോധിക്കണമെന്ന ഹർജി ധാക്ക ഹൈക്കോടതി തള്ളി
ധാക്ക: ബംഗ്ലാദേശിൽ ഇസ്കോൺ നിരോധിക്കണമെന്ന ഹർജി തള്ളി ധാക്ക ഹൈക്കോടതി. നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ, വിഷയത്തില്‍ അനിവാര്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ ഓഫിസ് അറിയിച്ചതിനു...
‘ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ...
ആസ്മ രോഗികൾക്ക് നൽകുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം
ആസ്മ, തുമ്മൽ, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഡോക്ടർമാർ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകൾ ചില രോഗികളിൽ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തിയതായി റോയിട്ടേഴ്സ്...
ഇസ്കോണിനെതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്; ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു
ധാക്ക: ഇസ്കോണിന് എതിരേ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്. ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റാണ് അക്കൗണ്ട് മരവിപ്പിച്ചത്. 17...