ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷത്തെ വിസ അനുവദിച്ചു

ബി.ആര്‍ ഷെട്ടിക്ക് യുഎഇ 10 വര്‍ഷത്തെ വിസ അനുവദിച്ചു
image_710x400xt

ദുബായ് ∙ പ്രമുഖ പ്രവാസി വ്യവസായി ഡോ.ബി.ആർ.ഷെട്ടിക്ക് യുഎഇയുടെ 10 വർഷത്തെ റസി‍ഡൻസി വിസ ലഭിച്ചു. ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ് മദ് അൽ മർറിയുടെ ഓഫീസിൽ നിന്ന് അദ്ദേഹം വിസ സ്റ്റാംപ് ചെയ്ത പാസ്പോർട്ട് സ്വീകരിച്ചു.

നിക്ഷേപകര്‍ക്കും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദഗ്ദര്‍ക്കും അടുത്തിടെയാണ് യുഎഇ ദീര്‍ഘകാല വിസ അനുവദിച്ചുതുടങ്ങിയത്. മലയാളി വ്യവസായി എം.എ യൂസഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ഇതിനോടകം യുഎഇയുടെ ഗോള്‍ഡ് കാര്‍ഡ് വിസയും കൈപ്പറ്റിയിരുന്നു.

അബുദാബി കേന്ദ്രീകരിച്ചുള്ള എൻഎംസി ഹെൽത് കെയർ, ഫിൻബ്ലെയർ, നിയോ ഫാർമ, ബിആർഎസ് വെൻച്വേഴ്സ് എന്നിവയുടെ സ്ഥാപക ചെയർമാനായ അദ്ദേഹം കഴിഞ്ഞ 46 വർഷത്തിലേറെയായി യുഎഇയിലുണ്ട്. നിക്ഷേപക വിസ ലഭിച്ചപ്പോൾ  ഏറെ സന്തോഷം തോന്നിയെന്നും  ബി.ആര്‍ ഷെട്ടി പ്രതികരിച്ചു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം