മുന്‍ഭാര്യയുടെ പിറന്നാളിന് ബ്രാഡ് പിറ്റ് സമ്മാനിച്ചത് കോടികൾ വിലമതിക്കുന്ന സമ്മാനം

0

കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകി സെലിബ്രേറ്റികൾ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇത്തവണ മുൻഭാര്യ ജെന്നിഫർ ആനിസ്റ്റണിന് 548 കോടിയുടെ വീട് സമ്മാനമായി നൽകിയ ബ്രാഡ് പിറ്റാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
2005ലാണ് ഇരുവരും വേർപിരിഞ്ഞത്. അതിന് ശേഷം നടി അഞ്ജലീന ജോളിയെ ബ്രാഡ് പിറ്റ് വിവാഹം ചെയ്തുവെങ്കിലും ബ്രാഡ് പിറ്റിന്‍റെ മദ്യപാനശീലം മൂലം ഈ ബന്ധവും വേർപിരിയാൻ കാരണമായി എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

അതേസമയം, ജെന്നിഫർ ആനിസ്റ്റണുമായി ബന്ധം വേർപിരിഞ്ഞുവെങ്കിലും ഇവർ തമ്മിലുള്ള അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ബെവെർലി ഹിൽസിൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീടാണ് ബ്രാഡ് പിറ്റ് സമ്മാനമായി നൽകിയത്. വേർപിരിഞ്ഞ കാലത്ത് വീട് വിറ്റിരുന്നുവെങ്കിലും ജെന്നിഫറിന് വീടിനോട് ഉണ്ടായിരുന്ന ആത്മബന്ധം മനസ്സിലാക്കിയാണ് ബ്രാഡ് പിറ്റ് ഈ വീട് തന്നെ സമ്മാനമായി നൽകാൻ തീരുമാനിച്ചത്.