മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്നും 245 പേര്‍ താഴേക്കു ചാടി; പക്ഷെ ആത്മഹത്യയല്ല; പിന്നെയോ?

0

മുപ്പത് മീറ്റര്‍ ഉയരമുള്ള പാലത്തിന് മുകളില്‍നിന്ന് 245 പേര്‍ കൈകോര്‍ത്തു പിടിച്ച് താഴേക്കു ചാടി റെക്കോര്‍ഡിട്ടു. ആത്മഹത്യാ ശ്രമം ഒന്നുമല്ല ഉദേശം ഒരു റെക്കോര്‍ഡ്‌ ആണ്. ബ്രസീലിലെ ഹോര്‍ട്ടോലാന്‍ഡിയയിലാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാലത്തില്‍ നിന്നും ചാട്ടം നടത്തിയത്. ഹെല്‍മറ്റും ധരിച്ച് ഒരു കയര്‍ ദേഹത്തുകൂടികെട്ടിയ ശേഷമായിരുന്നു കൂട്ടച്ചാട്ടം.

00 ഓളം ആളുകളാണ് ഈ ചാട്ടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് സ്റ്റണ്ടിന്റെ സംഘാടകന്‍ അലന്‍ ഫെരാരിയ പറഞ്ഞിരുന്നു. ചാടിയവര്‍ കയറില്‍ തൂങ്ങി ഒരു പെന്‍ഡുലം പോലെ ആടി. ഇതിനായി 20 കിലോ മാറ്ററിലധികം നീളമുള്ള കയറാണ് ഒരുക്കിയതെന്നും അധകൃതര്‍ പറഞ്ഞു. ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹരാകുമോ ഇവരെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍ 2016ല്‍ ഇതേ പാലത്തില്‍നിന്ന് ചാടിയ 149 പേര്‍ സ്ഥാപിച്ച അനൗദ്യോഗിക റെക്കോര്‍ഡ് ഇവര്‍ തകര്‍ത്തു.എന്തായാലും ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.