ഇതിലും നല്ല തടവറ സ്വപ്നങ്ങളില്‍ മാത്രം

ഇതിലും നല്ല തടവറ സ്വപ്നങ്ങളില്‍ മാത്രം

ഇത്രയേറെ ആഢംബരത്തില്‍ തടവറയില്‍ കഴിയാനുള്ള ഭാഗ്യം മറ്റാര്‍ക്കും കിട്ടിക്കാണില്ല. ബ്രസീലിയന്‍ അധോലോക രാജാവ് ജാര്‍വിസ് ഷിമന്‍സ് പാവോയാണ് ഈ ഭാഗ്യം കിട്ടിയ കൊടും ക്രിമിനല്‍.
പരാഗ്വയിലെ അസന്‍ച്യോണിലെ താകുമ്പു ജയിലിലാണ് ഇയാള്‍ക്ക് ലക്ഷ്വറി സുഖവാസം.മൂന്ന് മുറികളടങ്ങിയ പാവോയുടെ സെല്ലില്‍ കോണ്‍ഫറന്‍സ് റൂം, പ്ലാസ്മാ ടിവി ലൈബ്രറി, അടുക്കള തുടങ്ങി എല്ലാ സൗകര്യവും ഉണ്ട്. പൂര്‍ണ്ണമായും ശീതീകരിച്ച മുറിയാണിത്. ആഢംബര ബാത്ത് റുമൂം മോഡേണ്‍ ഫര്‍ണീച്ചറുകളും ഡിവിഡികളുടെ ശേഖരവും ഉണട് ഇവിടെ.
അയ്യായിരം ഡോളര്‍ വാങ്ങി സഹതടവകാരെയും ഇയാള്‍ ഒപ്പം പാര്‍പ്പിച്ചിരുന്നത്രേ. കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിനാണ് എട്ടുവര്‍ഷത്തെ തടവിന് പാവോ ഇപ്പോള്‍ ഇവിടെ കഴിയുന്നത്.
ജയില്‍ തകര്‍ത്ത് രക്ഷപെടാനാണ് ഇയാളുടെ പ്ലാന്‍ എന്നറിഞ്ഞ ജയില്‍ അധികൃതര്‍ ഇയാളുടെ സെല്‍ പരിശോധിച്ചപ്പോള്‍ 1993 ല്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ മയക്കു മരുന്നു മാഫിയ തലവന്‍റെ ജീവിത കഥ പറയുന്ന പാബ്ലോ എസ്കോബാര്‍ എന്ന ടെലിസീരിയലിന്‍റെ ഡിവിഡികള്‍ കണ്ടെത്തിയിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം