
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബ്രിട്ടനില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍റെ തീരുമാനം.മല്യയെ കൈമാറാനുളള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. ഇതിനെതിര മല്ല്യക്ക് ബ്രിട്ടനിലെ മേല്‍ക്കോടതിയെ സമീപിക്കാന്‍ കഴിയും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്‌സ്‌മെൻറ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ ഒമ്പതിനായിരംകോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവിൽ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടൻകോടതി അംഗീകരിച്ചിട്ടുണ്ട്.