കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി മാര്‍ച്ചോടെ!!

0

അടുത്ത മാര്‍ച്ചോടെ ബിഎസ്എന്‍എല്‍ 4ജി ആസ്വദിക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, നഗരങ്ങളിലാണ് അദ്യ ഘട്ടത്തില്‍ ബിഎസ്എന്‍എല്ലിന്‍റെ 4ജി സേവനം ലഭ്യമാകാന്‍ പോകുന്നത്. അതിനുശേഷം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ലഭ്യമാകും. ഇതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബിഎസ്എന്‍എല്‍ കേരള സര്‍‍ക്കിള്‍ ചിഫ് ജനറല്‍ മാനേജര്‍ ആര്‍. മണി അറിയിച്ചു