ഞായറാഴ്ച ബിഎസ്എന്‍എലില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറും ഫ്രീയായി വിളിക്കാം

0

ബിഎസ്എൻഎൽ ലാൻഡ് ഫോൺ വരിക്കാർക്ക് ഇനി ഞായറാഴ്ചകളിൽ ഇഷ്ടം പോലെ വിളിക്കാം,ബില്ലിനെ കുറിച്ച് ആധി വേണ്ട. കാരണം ബിഎസ്എൻഎൽ ലാൻഡ്‌ഫോണിൽ നിന്ന്, ഇന്ത്യക്കകത്തെ ഏതൊരു ഫോണിലേക്കും, ഞായറാഴ്ചകളിൽ പരിധിയില്ലാതെ വിളിക്കാൻ കഴിയും. ഇന്ത്യക്കകത്തെ എല്ലാ നെറ്റ് വർക്കുകളുടേയും മൊബൈൽ, ലാൻഡ് ഫോണുകൾക്ക് ഈ ഓഫർ ബാധകമാണ്.

നിലവിൽ, രാത്രികാലങ്ങളിൽ (9pm-7am) ബിഎസ്എന്‍എല്‍ സൗജന്യ സേവനം നല്‍കി വരുന്നുണ്ട്. ഇതിന് പുറമെയാണ് എല്ലാ ഞായറാഴ്ചകൾക്കും കൂടി ബാധകമാക്കി കൊണ്ട് ഉപഭോക്താക്കൾക്ക് പരിതികളില്ലാത്ത സ്വാതന്ത്ര്യം നൽകുന്നത്. ആഗസ്റ്റ് 15 ഓടെയാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നത്.