ഡ്യൂട്ടി ഫ്രീ മദ്യത്തിന് പിടി വീഴുന്നു; ഒരു കുപ്പിയായി പരിമിതപ്പെടുത്തിയേക്കും; സിഗരറ്റ് നിരോധിച്ചേയ്ക്കും

0

ന്യൂഡൽഹി : ഡ്യൂട്ടി ഫ്രീ വഴി വാങ്ങുന്ന മദ്യക്കുപ്പികളുടെ എണ്ണത്തിൽ കുറവ് വരുമെന്ന് സൂചന. ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങിക്കാൻ കഴിയുന്ന മദ്യ കുപ്പി ഒന്നായി കുറയ്ക്കാനും, സിഗരറ്റ് നിരോധിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട് .

അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് ഡ്യൂട്ടി ഫ്രീ മദ്യം വാങ്ങുന്നത് ഒരു കുപ്പിയിലേക്ക് നിയന്ത്രിക്കാൻ വാണിജ്യ മന്ത്രാല തീരുമാനമെടുക്കൻ പോകുന്നത്.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനായി വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ച നിർദേശങ്ങളുടെ ഭാഗമാണ് ഈ ശുപാർശകൾ. നിലവിൽ അന്തർദ്ദേശീയ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് രണ്ട് ലിറ്റർ മദ്യവും ഒരു കാർട്ടൺ സിഗരറ്റും വാങ്ങാൻ അനുവാദമുണ്ട്.

അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു ലിറ്റർ മദ്യം മാത്രം അനുവദിക്കുന്ന രാജ്യങ്ങളായ സിംഗപ്പൂർ, ചൈന, സൗത്ത് കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ മാതൃക ഇന്ത്യ പിന്തുടരുമെന്നും വൃത്തങ്ങൾ അറിയിച്ചു.