മെഡലുകള്‍ കണ്ടിരുന്നാല്‍ വിശപ്പ്‌ മാറില്ല; ഇന്ത്യയുടെ മുന്‍ ദേശീയ അമ്പെയ്ത്തു താരം ഇന്ന് ജീവിക്കുന്നത് തെരുവില്‍ പഴക്കച്ചവടം നടത്തി

0

മെഡലുകള്‍ കണ്ടു കൊണ്ടിരുന്നാല്‍ വിശപ്പ്‌ മാറില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യന്‍ കായികരംഗത്തിനു അഭിമാനര്‍ഹാമായ നേട്ടങ്ങള്‍   സമ്മാനിച്ച ഒരു കായികപ്രതിഭ ഇന്ന് ജീവിക്കുന്നത്  തെരുവില്‍ പഴക്കച്ചവടം നടത്തി .മുന്‍ ദേശീയ അമ്പെയ്ത്തു താരം  ബുലി ബസുമതറി ആണ് ഇന്ന് നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍ പഴക്കച്ചവടം നടത്തുന്നത് .

ആസാമിലെ ചിരാഗ് സ്വദേശിനിയായ ബുലി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലൂടെയാണ് കായികരംഗത്തേക്കു വന്നത്. രാജസ്ഥാനില്‍ നടന്ന സബ്ജൂണിയര്‍ അമ്പെയ്ത്തു മത്സരത്തില്‍ തുടര്‍ച്ചയായി സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടി. തുടർന്ന് ജാര്‍ഖണ്ഡില്‍ നടന്ന സീനിയര്‍ ലെവല്‍ മത്സരത്തിലും ബുലി മെഡൽ വേട്ട തുടർന്നു.എന്നാല്‍ 2010ല്‍ ഉണ്ടായ ഒരു അപകടം ബുലിയുടെ കായിക ജീവിതത്തിന്റെ അന്ത്യമായിരുന്നു.

മികച്ച ചികിത്സ നൽകാനുള്ള ശേഷി കുടുംബത്തില്ലായിരുന്നു. നാട്ടുചികിത്സയിലൂടെ പരിക്ക് ഭേദമാകാൻ വർഷങ്ങളെടുത്തു.ഇപ്പോള്‍  രണ്ടര ലക്ഷം മുടക്കി ഏറ്റവും നിലവാരം കുറഞ്ഞ അമ്പും വില്ലും പോലും വാങ്ങാനുള്ള സാമ്പത്തി ശേഷിയും ഇവർക്ക് ഇല്ലാതായി.കായികജീവിതം ബുലി എന്നന്നേക്കുമായി ഉപേക്ഷിച്ചു .അങ്ങനെയാണ്  അമ്പും വില്ലുമേന്തിയ കൈകൾ പഴക്കൂട ചുമക്കാന്‍ തീരുമാനിച്ചത് .ഇത്രയും വര്ഷം ബുലി തെരുവിൽ പഴ കച്ചവടം നടത്തിയിട്ടും ഈ അടുത്താണ് ഇവരുടെ ദുരിതജീവിതം പുറംലോകം അറിഞ്ഞത് പോലും .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.