ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍…ദുബായ് മൂന്നാം സ്ഥാനത്ത്

0

എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്‍റര്‍നാഷണല്‍ (ACI) ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങള്‍  ഏതെന്നു പ്രഖ്യാപിച്ചു.

ഹാര്‍ട്സ് ഫീല്‍ഡ് – ജാക്സന്‍ അത്ലാന്‍റ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്നു പോയ വിമാനത്താവളം. നൂറു മില്യണ്‍ യാത്രക്കാരാണ് അത്ലാന്‍റ എയര്‍പോര്‍ട്ട്  വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്. രണ്ടാം സ്ഥാനം ബീജിംഗ് കാപിറ്റല്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ് 90 മില്യണ്‍ യാത്രക്കാര്‍. 78 മില്യണ്‍ ജനങ്ങള്‍ യാത്ര ചെയ്ത ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ആണ് മൂന്നാം സ്ഥാനം.

ചാന്‍ഗി എയര്‍പോര്‍ട്ട് – സിംഗപ്പൂര്‍ പതിനേഴാം സ്ഥാനത്തും , ഡല്‍ഹി ഇന്ദിരഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണ്.

173 രാജ്യങ്ങളിലായുള്ള 1143 വിമാനത്താവളങ്ങളില്‍ നിന്നുമാണ് ഏറ്റവും തിരക്കേറിയ എയര്‍പോര്‍ട്ടുകള്‍ ഏതെന്നു ACI അധികാരികള്‍ കണ്ടെത്തിയത്.