ക്രിസ്മസ്സ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

1

പ്രളയാനന്തര കേരളത്തില്‍ ക്രിസ്മസ് പ്രതീക്ഷയുടെ ഉറവിടമാകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. ക്രിസ്മസ് ദിനം നല്‍കുന്ന ഏറ്റവും വലിയ സമ്മാനം പ്രതീക്ഷയാണ്. പ്രളയാനന്തര സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണം നടക്കുന്ന സമയത്താണ് കേരളത്തില്‍ ഇത്തവണ ക്രിസ്മസ് വന്നിരിക്കുന്നത്. ജീവിതവും ജീവനും വീണ്ടും പടുത്തുയര്‍ത്തുവാന്‍ പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും ഈ ക്രിസ്മസ് പ്രതീക്ഷയുടെ ഉറവിടമാകട്ടെ’ എന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.