കാലിഫോര്‍ണിയക്കാരെ ഞെട്ടിച്ചു കൊണ്ട് ആകാശത്തു അന്യഗ്രഹജീവികള്‍ ?; സത്യം ഇതായിരുന്നു

0

കാലിഫോര്‍ണിയക്കാരെ ഞെട്ടിച്ചു കൊണ്ട് ആകാശത്തു പ്രത്യക്ഷപ്പെട്ട ഭീമന്‍ രൂപത്തിന്റെ സത്യാവസ്ഥ പുറത്തായി. ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം കണ്ട് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഭയന്നു പോയിരുന്നു. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തി എന്ന് വരെ പലരും വിശ്വസിച്ചു.

ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലേയ്ക്കും പോലിസ് സ്റ്റേഷനിലെക്കും വിളിച്ചു കൊണ്ടിരുന്നു.എന്നാല്‍, ജനങ്ങളെ അമ്പരപ്പെടുത്തിയ ആ ആകാശദൃശ്യം മറ്റൊന്നായിരുന്നു. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേയ്ക്ക് കുതിച്ച ഒരു സ്‌പേസ് റോക്കറ്റ് യാത്രയായിരുന്നു അത്.

കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണ സ്ഥലത്തു നിന്നും 200 മൈല്‍ അകലെയുള്ളവര്‍ക്കു വരെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ആകാശദൃശ്യങ്ങള്‍ ലഭ്യമായിരുന്നു.

.