സൗന്ദര്യത്തിൽ മുങ്ങി കാമറോൺ കുന്നുകൾ

0

മലേഷ്യയിലേക്കുള്ള ഓരോ സഞ്ചാരിയുടെയും യാത്ര സ്വർഗ്ഗീയ കാഴ്ചകൾ തേടിയുള്ളതാണ്. പ്രകൃതി രമണീയതയ്ക്കും, ഗ്രാമീണ തനിമയ്ക്കുമൊപ്പം വികസനത്തിന്റെ ആശ്ചര്യകാഴ്ചകളും ഓരേ പോലെ കാത്തുവയ്ക്കുന്ന ഒരു സ്ഥലമാണ് മലേഷ്യയെന്നത് തർക്കമില്ലാതെ തുടരുന്ന സത്യമാണ്. എന്നാൽ ഇങ്ങോട്ടേക്കുള്ള യാത്രയിൽ സഞ്ചാരികൾ അധികമൊന്നും എത്തിനോക്കാത്ത ഇടമാണ് കാമറോൺ കുന്നുകൾ. ഒരു ക്യാൻവാസിൽ വരച്ചിട്ട ചിത്രം പോലെ ഭംഗിയേറിയതാണിവിടം. പച്ചപ്പിന്റെ ഗ്രാമഭംഗിയാണ് കാമറോൺ കുന്നുകൾ.!! ഈ കാഴ്ചകൾ ആസ്വദിക്കുന്നതിനോടൊപ്പം ടീ ഗാർഡൻ, ട്രക്കിംഗ്, വെള്ളച്ചാട്ടം എന്നിവയും ഇങ്ങോട്ടുള്ള യാത്രയിൽ ആസ്വദിക്കാം.

712 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന പ്രദേശമാണിവിടം. കെലാന്തൻ, പെറാക് എന്നിവയോട് അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്. പകൽ സമയത്ത് 25 ഡിഗ്രിയോളം ഉയരുന്ന ഇവിടുന്ന ചൂട് രാത്രിയാകുന്നതോടെ ഒന്ത് ഡിഗ്രിയിലേക്ക് താഴും. മലേഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സഞ്ചാരി കേന്ദ്രം കൂടിയാണിത്. ബ്രിട്ടീഷ് സർവയറായ സർ വില്യം കാമറോണാണ് ഈ സ്ഥലത്തിന് ഈ പേര് നൽകിയത്.

മലേഷ്യയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നൂറ് കണക്കിന് സസ്യയിനങ്ങളെ ഇവിടെ കാണാനാവും. ഇതിൽ മിക്കവയും ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണാൻ സാധിക്കാത്തതാണ്. എഴുന്നൂറിലധികം വ്യത്യസ്തമായ സസ്യയിനങ്ങൾ ഇവിടെ വളരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

1935ൽ പണികഴിച്ച ബാലാസ് ഹോളിഡേ ഷാലറ്റ്, ഇതേ വർഷത്തിൽ തന്നെ ഉദയം ചെയ്ത കാമറോൺ ഹൈലാന്റ് ഗോൾഫ് ക്ലബ്, രണ്ടാം ലോക മഹായുദ്ധ കാലത്ത് പണിതീർത്ത ക്ലന്നി ലോഡ്ജ്, ഫോസ്റ്റേഴ്സ് ലേക്ക് ഹൗസ്, ജീ ലിം വില്ല, സൺലൈറ്റ് ബംഗ്ലാവ് തുടങ്ങി ചരിത്രം ഉറങ്ങുന്ന നിരവധി കേന്ദ്രങ്ങൾ ഇവിടെ യാത്രക്കാരെ കാത്തിരിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.