“കാന്‍ബറ ഓണം” ആഗസ്റ്റ്‌ 19ന്..

1

സിംഗപ്പൂര്‍: കാന്‍ബറ കമ്മ്യുനിട്ടി സെന്‍റര്‍, ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടിവ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഓണാഘോഷം, “ഓണം 2018 @ Canberra CC” ഈ വരുന്ന ആഗസ്റ്റ്‌ പത്തൊന്‍പതിന്. കമ്മ്യുനിട്ടി സെന്‍റര്‍ ഹാളില്‍ രാവിലെ പത്തുമണിമുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

കേരളീയ നൃത്തങ്ങള്‍, മറ്റു കലാപരിപാടികള്‍, വടം വലി, ചെണ്ടമേളം എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റുകള്‍ക്കും കമ്മ്യുനിട്ടി സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. Contats: 65-67556369, 97581153