കോട്ടയം പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു

കോട്ടയം പാലായില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു
image

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു.

കടനാട് സ്വദേശികളായ വിഷ്ണു രാജ്, ഉല്ലാസ്, പ്രമോദ്, സുബിൻ,  ജോബിൻസ്.കെ. ജോർജ് എന്നിവരാണ് മരിച്ചത്. ഒരാളുടെ നിലഗുരുതരമാണ്.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

വയനാട്ടില്‍ വിനോദയാത്രയ്ക്കു പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ മൂന്നുപേര്‍ കാറിനുള്ളില്‍നിനിന്ന് പുറത്തേക്ക് തെറിച്ചു വീണു. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ