“ബോംബെ ടൈലേഴ്സ്” നാടകത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു

0

പ്രശസ്ത സംവിധായകന്‍ വിനോദ് കുമാര്‍ സംവിധാനം ചെയ്ത് ഏറെ പ്രശസ്തി നേടിയതും,  ദേശീയ അവാര്‍ഡ്‌ ജേതാവ് സുരഭിയെ മികച്ച നാടകനടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയതുമായ “ബോംബെ ടൈലേഴ്സ്” സിംഗപ്പൂരിന്‍റെ വേദി കീഴടക്കാന്‍ എത്തുന്നു.

സംവിധായകന്‍ വിനോദ് കുമാറിന്‍റെ സംവിധാനത്തില്‍ തന്നെയാണ് സിംഗപ്പൂര്‍ കൈരളി കലാനിലയം, ഈ നാടകം അരങ്ങിലെത്തിക്കുന്നത്. ചോരയില്‍ പോലും മനുഷ്യന്‍റെ ഊരും പേരും ജാതിയും ചികഞ്ഞെടുക്കുന്ന, മനുഷ്യസ്നേഹവും പരസ്പരവിശ്വാസവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിന്‍റെ കഥ പറയുന്ന നാടകത്തില്‍ പഴയതില്‍നിന്നും പുതിയതിലെക്കുള്ള പരക്കം പാച്ചിലില്‍ നമുക്ക് അറിഞ്ഞും അറിയാതെയും നഷ്ട്ടപ്പെടുന്ന മാനുഷികമൂല്യങ്ങളെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നു.

വീരുഭായ് എന്ന ടൈലറും ഭാര്യ മുത്തുമൊഴിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നാടകത്തില്‍ വലുതും ചെറുതുമായ  വേഷങ്ങളില്‍ മുപ്പതോളം  അഭിനേതാക്കള്‍ അരങ്ങിലെത്തുന്നു. പ്രസ്തുത നാടകത്തിലേക്കുള്ള  അഭിനേതാക്കളെ തിരഞ്ഞെടുക്കാന്‍ ഈ വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് സെംബവാംഗ് കാന്‍ബറ കമ്മ്യുനിറ്റി ക്ലബ്ബില്‍ ഓഡിഷന്‍ നടത്തപ്പെടുന്നു.

തുടര്‍ന്ന്  സെപ്റ്റംബര്‍ പത്തിന് സംവിധായകന്‍ വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ “അഭിനയ കളരി” യും ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ള നടീനടന്മാര്‍ക്ക് കൈരളീ കലാനിലയവുമായി 92387443, 85861971 എന്നീ  നമ്പറുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.