ചെന്നൈ തെരുവുകളിൽ നിന്ന് ബിരിയാണി വാങ്ങി കഴിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ.

0

ചെന്നൈയിലെ വഴിയോര കടകളില്‍ ബിരിയാണിയില്‍ ഉപയോഗിച്ചിരുന്നത് പൂച്ച ഇറച്ചിയായിരുന്നു എന്ന വാര്‍ത്ത‍ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത് .പൂച്ച ബിരിയാണി എത്ര പേര്‍ കഴിച്ചു എന്ന് ഇപ്പോഴും അറിയില്ല ,എങ്കിലും അടുത്ത തവണ ചെന്നൈ തെരുവുകളിൽ നിന്ന് ബിരിയാണി വാങ്ങി കഴിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ. കഴിക്കുന്ന ബിരിയാണിയിൽ ഉപയോഗിച്ചിരിക്കുന്ന മാംസം ചിക്കനും ബീഫും മട്ടനും ആകണമെന്നില്ല പൂച്ചയുമാകാം.

ചെന്നൈയുടെ തെരുവോരങ്ങളിൽ വിൽക്കുന്ന മാംസ ഭക്ഷണത്തിൽ മാംസമായി ഉപയോഗിക്കുന്നത് പൂച്ച മാംസമാണെന്ന് റിപ്പോർട്ടുകൾ. മൃഗ സംരക്ഷണ സമിതി പോലീസിന്‍റെ സഹായത്താൽ തെരുവോരത്തെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിലാണ് മാംസത്തിനു വേണ്ടി കൂടുകളിൽ സൂക്ഷിച്ചിരുന്ന പൂച്ചകളെ കണ്ടെത്തിയത്.

രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള പല്ലവാരത്തെ വഴിയോരക്കച്ചവടക്കാരാണു വീട്ടിൽ വളർത്തുന്ന പൂച്ചകളെ തട്ടിയെടുത്തു ജീവനോടെ പുഴുങ്ങി ബിരിയാണി വെച്ചു നാട്ടുകാര്‍ക്ക്‌ വിളംബിയത് .പല വീടുകളിൽ നിന്നും വളർത്തു പൂച്ചകളെ കാണാതാകുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.തുടർന്നുള്ള അന്വേഷണത്തിലാണ് മൃഗസംരക്ഷണ പ്രവർത്തകരും പോലീസും ചേർന്ന് വഴിയോരക്കച്ചവടക്കാരിൽ നിന്നും പൂച്ച ബിരിയാണി പിടികൂടിയത്.വീടുകളിൽ നിന്നും കടത്തി കൊണ്ടു പോകുന്ന പൂച്ചകളെ രോമം വടിച്ച ശേഷം തിളച്ച വെള്ളത്തിലിട്ടു ജീവനോടെ പുഴുഴുങ്ങിയാണു ബിരിയാണിക്കായി തയാറാക്കിയിരുന്നത്. ഇടുങ്ങിയ കൂടിനുള്ളിലാക്കി കടത്തിക്കൊണ്ടുവന്ന 16 പൂച്ചകകളെ പീപ്പിൾ ഫോർ ആനിമൽസ് സംഘം പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു .

വെള്ളത്തിൽ മുക്കി കൊല്ലുന്ന പൂച്ചകളെ പാകം ചെയ്യാൻ പ്രത്യേക പാചകക്കാരുണ്ട്.തമിഴ്‌നാട്ടിലെ നരികുറവർ എന്ന വിഭാഗത്തിലെ ആളുകളാണ് പൂച്ചകളെ വേട്ടയാടുന്നത്. കോഴികൾക്കും മറ്റ് മാംസത്തിനും ഉള്ള ഉയർന്ന വിലയും ലഭ്യത കുറവുമാണ് കച്ചവടക്കാർ പൂച്ചകളിലേക്ക് തിരിയാൻ കാരണം എന്നാണ് പോലീസ് പറയുന്നത്.എന്തായാലും ഇപ്പോള്‍ ചെന്നൈയില്‍ നിന്നും ബിരിയാണി കഴിച്ചിട്ടുള്ളവര്‍ എല്ലാം എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കേണ്ട അവസ്ഥയാണ്.