സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്ല

0

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കുട്ടികളുടെ സുരക്ഷ പരി​ഗണിച്ചാണ് പരീക്ഷ റദ്ദാക്കിയതെന്നും ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ കുട്ടികളെ ഒരു ദുർ​​ഘടഘട്ടത്തിലേക്ക് തള്ളിവിടാൻ പറ്റില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിൽ വിദ്യാർത്ഥികളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനം.

പന്ത്രണ്ടാം ക്ലാസ് പാസ് മാർക്ക് നിശ്ചയിക്കാൻ മാർ​ഗരേഖ തയ്യാറാക്കും. സമയബന്ധിതമായി ഫലം പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ നിർബന്ധിക്കില്ല. എന്നാൽ, പരീക്ഷ എഴുതണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കും. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിളിച്ചുചേർത്ത ഉന്നതതലയോ​ഗത്തിലായിരുന്നു തീരുമാനം. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ, പ്രകാശ് ജാവദേഘർ, പീയുഷ് ഖോയൽ തുടങ്ങിവരും യോ​ഗത്തിൽ പങ്കെടുത്തു.