സിസിഎലില്‍ ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനെ നേരിടും

സിസിഎലില്‍ ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനെ നേരിടും
ccl

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് ഇന്ന് മുംബൈ ഹീറോസിനെ നേരിടും. വൈകിട്ട് ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഫ്‌ലവേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ച കേരള താരങ്ങള്‍ വിജയ പ്രതീക്ഷയോടെയാണ് ഇന്ന് ജഴ്‌സി അണിയുന്നത്. ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചുവടുറപ്പിക്കലാണ് ടീമിന്റെ ലക്ഷ്യം. ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സ് വെടിക്കെട്ട് പ്രകടനം കാഴ്ച്ച വെക്കുമെന്ന് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പുതിയ മത്സര ഘടനക്കനുസരിച്ചു ടീം സജ്ജമെന്ന് കേരള സ്‌ട്രൈക്കേഴ്‌സ് കോച്ച് മനോജ് ചന്ദ്രന്‍ അറിയിച്ചു.

വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. സിനിമാ താരങ്ങളുടെ വാശിയേറിയ ഏറ്റുമുട്ടല്‍ ഫ്‌ലവേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം