വീട്ടിലെ പിക്കാസോ’ മകന്റെ ലോക്ക് ഡൗൺ കാലത്തെ ചിത്രം വരയ്ക്കല്‍ പങ്കുവെച്ച് കരീന കപൂര്‍

0

ലോക്ക് ഡൗണ്‍ കാലത്ത് സെയ്ഫ് അലിഖാന്റെയും മകന്‍ തൈമൂറിന്റെയും മതിലിലുള്ള ചിത്രം വരയ്ക്കല്‍ പങ്കുവച്ച്‌ കരീന കപൂര്‍. ബാല്‍ക്കണിയില്‍ പൂക്കള്‍ വരക്കുന്ന സെയ്ഫിന്റെയും ഒപ്പം പെയിന്റടിക്കുന്ന കുഞ്ഞു തൈമൂറിന്റെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ തടയുന്ന ഒരു മതിലുണ്ടെങ്കില്‍, അതില്‍ പെയിന്റ് ചെയ്ത് പരീക്ഷിക്കാം’ എന്ന് പറഞ്ഞാണ് കരീന ചിത്രങ്ങൾ പങ്കുവെച്ചത്. ക്വാറന്റൈന്‍ ഡയറീസ്, വീട്ടിലെ പിക്കാസോ എന്ന ഹാഷ്ടാഗോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘പൂക്കള്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ എന്റെ മനസില്‍ മറ്റു പലതുമായിരുന്നു. ക്വാറന്റൈന്‍ സമ്മാനങ്ങള്‍ ഇങ്ങനെയായിരിക്കും” എന്നാണ് സെയ്ഫിന്റെ ചിത്രം പങ്കുവച്ച്‌ കരീന കുറിച്ചത്. അച്ഛനേക്കാള്‍ നന്നായി കുഞ്ഞു തൈമൂര്‍ വരക്കുന്നുണ്ടെന്നാണ് ചില ആരാധകർ പറയുന്നത്.