നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയിട്ടുണ്ടോ?; എന്നാല്‍ ഇതൊന്നു വായിക്കൂ

0

ഒരു തരത്തിലും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കില്ല എന്ന നിലപാടില്‍ ഉറച്ചു കേന്ദ്ര സര്‍ക്കാര്‍ .നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടേയും ബുക്ക് ചെയ്തവരുടേയും വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുന്‍നിര കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

ആഢംബര കാറുകള്‍ വാങ്ങിയവരുടെ മാത്രമല്ല നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയ എല്ലാവരുടേയും വിവരങ്ങള്‍ ആദായന നികുതി വകുപ്പ് തേടിയിട്ടുണ്ട്. ഡീലര്‍മാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം ജനുവരി ഒന്ന് മുതല്‍ പതിനഞ്ച് വരെയുള്ള ദിനങ്ങളില്‍ കാര്‍ വാങ്ങിയവര്‍ക്ക് അധികൃതര്‍ നോട്ടീസ് അയക്കും. നവംബര്‍ മാസത്തിലെ വലിയ നിക്ഷേപവും വിറ്റുവരവും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി .