കനത്തമഴ; കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ

0

കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രളയ സാഹചര്യം നിലനിൽക്കുന്നത്. മണിമലയാർ, അച്ചൻകോവിലർ, തൊടുപുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്

ഭാരതപുഴ, കരുവന്നൂർ,കീച്ചേരി, ചാലക്കുടി, പെരിയാർ , മീനച്ചൽ,മണിമല,തൊടുപുഴ, അച്ചൻകോവിൽ, പമ്പ എന്നീ നദികളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇടുക്കി, ഇടമലയാർ, കക്കി ഡാമുകളിൽ ജലനിരപ്പ് 80% ന് മുകളിലാണ്.

അതേസമയം അതിശക്തമായ മഴയില്‍ കൊച്ചി നഗരം വലിയ വെള്ളക്കെട്ടിനെയാണ് നേരിടുന്നത്. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിന്‍ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയിലും വെള്ളക്കെട്ടിലും മധ്യകേരളത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി.