മാസ്‌ക്, സാനിറ്റൈസർ; പരമാവധി വില നിശ്ചയിച്ചു

0

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ വിൽപനവില നിശ്ചയിച്ചു. രണ്ടു ലയർ ഉള്ള 2 പ്ലൈ മാസ്കിന് പരമാവധി 8 രൂപയും മൂന്നു ലയർ ഉള്ള 3-പ്ലൈ മാസ്കിന് പരമാവധി 10 രൂപയും മാത്രമേ ഈടാക്കാൻ പാടുള്ളു.

200 മില്ലി ലീറ്റർ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. കൂടിയ വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ ഉത്തരവിന് ജൂൺ 30 വരെ പ്രാബല്യമുണ്ടായിരിക്കും.