ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധസേന മേധാവി

0

തിരുവനന്തപുരം: ഭീകരവിരുദ്ധസേന മേധാവിയായി എസ്‌.പി. ചൈത്ര തെരേസ ജോണിനെ സർക്കാർ നിയമിച്ചു. 2015 ബാച്ച്‌ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോൺ ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.

നിലവിൽ വനിതാ ബറ്റാലിയന്റെ ചുമതല വഹിക്കുന്നതിനിടയിലാണ് ഭീകരവിരുദ്ധ സേനയുടെ മേധാവിയായി നിയമിതയായത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ എ.സി.പി.യായിരുന്ന ചൈത്ര തെരേസ ജോണിനെ സർക്കാർ സ്ഥലംമാറ്റിയിരുന്നു.