ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

0

കൊച്ചി: നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം സുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്.

2002ല്‍ പുറത്തിറങ്ങിയ ‘മനസെല്ലാം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്. ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചന്ദ്ര അവതരിപ്പിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധനേടിയത്. തൃശ്ശൂര്‍ സ്വദേശിയാണ്.