ഡ്രൈവിംഗിനിടയില്‍ കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരാണോ നിങ്ങള്‍; എങ്കില്‍ ഇതൊന്നുവായിക്കൂ

0

നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജ് തീര്‍ന്നാല്‍ ആദ്യം ആശ്രയിക്കുന്നത് എന്താണ് ? യുഎസ്ബി പോര്‍ട്ടലുകളെ തന്നെ.എന്നാല്‍ കാറില്‍ നിന്ന് ഇങ്ങനെ ചാര്‍ജ് ചെയ്യുന്നത് സുരക്ഷിതമാണോ?.

മിക്കവരും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ചാര്‍ജ് തിരുമ്പോഴേ യുഎസ്ബി പോര്‍ട്ട് അല്ലെങ്കില്‍ ലൈറ്റര്‍ പോര്‍ട്ടില്‍ ചാര്‍ജറുകള്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ രീതി നിങ്ങളുടെ ഫോണിനെ തകരാറിലാക്കുമെന്നാണ് പറയുന്നത്. സാധാരണയായി കാറില്‍ നിന്നും യുഎസ്ബി പോര്‍ട്ട് മുഖേന ചാര്‍ജ്ജ് ചെയ്യുമ്പോള്‍, ഫോണ്‍ ചാര്‍ജ്ജാകാന്‍ കാലതാമസം നേരിടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഫോണിന് ആവശ്യമായ തോതിലും കുറഞ്ഞ വൈദ്യുതിയാണ് കാര്‍ യുഎസ്ബി പോര്‍ട്ടുകള്‍ നല്‍കുന്നത്. ഇതാണ് കാലതാമസത്തിന് കാരണവും.

ഇനി യുഎസ്ബി പോര്‍ട്ടുകളില്‍ ഫോണ്‍ കുത്തിയിടുമ്പോള്‍, പോര്‍ട്ടില്‍ നിന്നും കൂടിയ അളവില്‍ വൈദ്യുതി വലിച്ചെടുക്കാന്‍ ഫോണും ശ്രമിക്കും. തത്ഫലമായി ഫോണ്‍ തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്. ചില അവസരങ്ങളില്‍ കാര്‍ ബാറ്ററിയുടെ ആയുസിനെയും ഫോണ്‍ ചാര്‍ജ്ജിംഗ് സ്വാധീനിക്കാം. ഇത്തരം സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ്ജിംഗ് പഴയ കാര്‍ ബാറ്ററികളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്