മുഖ്യമന്ത്രി വാക്ക് പാലിച്ചു: കണ്ണൂരില്‍ നിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ചു

1

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനകമ്പനികളുടെ നിരക്ക് കുറച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസിന് പുറമേയാണ് മറ്റ് വിമാനകമ്പനികളും നിരക്ക് കുറച്ചത്. കണ്ണൂരിൽനിന്നു ഗൾഫിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു വിമാന കമ്പനി സി.ഇ.ഒ മാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരക്ക് കുറഞ്ഞത്.
അബുദാബിയിലേക്കുള്ള കണ്ണൂരില്‍ നിന്നുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപ ആയിരുന്നെങ്കില്‍. കണ്ണൂര്‍ അബുദാബി റൂട്ടില്‍ 6099 രൂപ മുതലാണ് ഇപ്പോള്‍ ഗോ എയര്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. അബുദാബിയില്‍ നിന്നും കണ്ണൂരിലേക്ക് നിരക്ക് 7999 രൂപ മുതലാണ്. കണ്ണൂർ – മസ്ക്കറ്റ് റൂട്ടിൽ 4999 രൂപ മുതലും, മസ്ക്കറ്റ് – കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. മാർച്ച് 1 മുതൽ ആഴ്ചയിൽ 4 ദിവസം വീതമാണു ഗോ എയർ അബുദാബിയിലേക്കു സർവീസ് നടത്തുക. മാർച്ച് 15 മുതൽ കുവൈത്തിലേക്കും ദോഹയിലേക്കും ഇൻഡിഗോ എയർലൈൻസും സർവീസ് ആരംഭിക്കും.
ഴിഞ്ഞദിവസം നടന്ന യോഗത്തിൽ കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്നു വിമാന കമ്പനി സി.ഇ.ഒ മാർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.