ദുരന്തം തകർത്ത വയനാടിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായത്തിന്റെ വിളികളെത്തുന്നുണ്ട്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ നൽകാനായി ക്യുആർ കോഡ് പതിപ്പിച്ച ബാനറുമായി. ഓട്ടോയുടെ മുന്നിൽ സഹജീവി സ്നേഹത്തിന്റെ ‘കേരള മോഡൽ അംബാസിഡറുമുണ്ടാകും’. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശിയായ രാജി അശോകാണ് സ്വന്തം ഓട്ടോയിൽ വയനാടിനായി സഹായ യാത്ര ഒരുക്കുന്നത്. ഓട്ടോയിൽ കയറുന്നവർ രാജിക്ക് പണം നൽകേണ്ടതില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആ പണം നൽകാം.‘‘ ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഒരു നേരം പട്ടിണി കിടക്കുമ്പോൾ എത്ര ബുദ്ധിമുട്ടാണെന്നും അറിയാം. വർഷങ്ങൾക്ക് മുൻപ്, പ്രണയിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നിറക്കി വിട്ടപ്പോൾ ഞാനും ഭർത്താവും ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാണ്. ഒരു നേരം കട്ടൻ ചായ പോലും മക്കൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറ്റാത്ത അവസ്ഥ എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ആ അവസ്ഥയിലൂടെ കടന്നു പോകുന്നവരെ സഹായിക്കാനായി എനിക്ക് പറ്റുന്നതെല്ലാം ചെയ്യണമെന്നാഗ്രഹം എപ്പോഴുമുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടലിനെ പറ്റി കേട്ടപ്പോൾ മുതൽ ദുരന്തത്തിൽ പെട്ടവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിൽ കരുതിയിരുന്നതാണ്. പക്ഷേ, ഒരുപാട് പണമൊന്നും എന്റെ കയ്യിലില്ല. അങ്ങനെയാണ് സ്വന്തം വരുമാനം തന്നെ അവർക്കായി ഉപയോഗിക്കാം എന്ന ചിന്ത വന്നത്’’– രാജി മാധ്യമങ്ങളോട് പറഞ്ഞു.
Home Good Reads ഓട്ടോ ചാർജ് വേണ്ട, പകരം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാൽ മതി’: വയനാടിന് സഹായവുമായി ചെന്നൈയിൽ നിന്ന്...
Latest Articles
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു .
Popular News
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്പേസില്‍ നിന്ന് വോട്ടുചെയ്യണം: ആഗ്രഹം പ്രകടിപ്പിച്ച് സുനിതയും ബുച്ചും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശൂന്യാകാശത്തുനിന്ന് വോട്ടുചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സുനിതാ വില്യംസും ബുച്ച് വില്‍മോറും. എങ്ങനെയെങ്കിലും തങ്ങള്‍ക്ക് ബാലറ്റ് എത്തിക്കണമെന്ന അപേക്ഷ താന്‍ നല്‍കിയിട്ടുണ്ടെന്ന്...
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു
പ്രവാസി എക്സ്പ്രസ് ഓണപ്പതിപ്പ് 2 0 2 4 പ്രസിദ്ധീകരിച്ചു . മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി പ്രവാസി എഴുത്തുകാരും ഓണപ്പതിപ്പിൽ അണി നിരക്കുന്നു .
യെച്ചൂരിക്ക് വിട…: യാത്രയാക്കാൻ രാജ്യം, ഇന്ന് പൊതുദർശനം
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡല്‍ഹി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. നിലവില്‍ വസന്ത്കുഞ്ചിലെ യെച്ചൂരിയുടെ വസതിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 11 മണിയോടെ...
ഇന്ന് ഉത്രാടം; തിതിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടത്തിൽ മലയാളികൾ
ഇന്ന് ഉത്രാടം. തിതിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍...
സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു.
സര്‍വേശ്വര സോമയാജി...