ചെന്നൈ ഉച്ചകോടി: ഇന്ത്യ–ചൈന ബന്ധത്തിന്റെ പുതിയ അദ്ധ്യായം – മോദി

0

മഹാബലിപുരം: തമിഴ്നാട്ടിലെ മാമലപുരത്ത് നടന്ന ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ഇന്ത്യ -ചൈന ബന്ധത്തില്‍ പുതിയ അധ്യായത്തിനു തുടക്കമായെന്ന് ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചെന്നൈയിലെ മഹാബലിപുരത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടത്തിയ രണ്ടാംഘട്ട അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്.

ഉച്ചകോടിയില്‍ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ചയായില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. മേഖലയിലെ പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും പരമാധികാരം പരസ്പരം മാനിച്ചായിരുന്നു ചര്‍ച്ചകള്‍. നിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ഉന്നതതല സംവിധാനം രൂപവത്കരിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് കെ ഗോഖലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വെള്ളിയാഴ്ച മുതല്‍ അഞ്ചര മണിക്കൂറോളമാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയത്. വുഹാന്‍ ഉച്ചകോടി നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നല്‍കിയിരുന്നു. ഇന്ന് ചെന്നൈ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.