വന്‍മരങ്ങള്‍ ‘മീ ടൂ’ വില്‍ തട്ടി വീഴുമ്പോള്‍

2

ഹോളിവുഡ് കടന്നു ബോളിവുഡ് താണ്ടി ഇങ്ങു കേരളത്തില്‍ വരെ എത്തി നില്‍ക്കുകയാണ്’ മീ ടൂ ‘ കൊടുംകാറ്റ്. 
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ 2016ല്‍ നടി അലീസിയ മിലാനോ തുടങ്ങിവച്ച മീ ടൂ കാംപെയിനിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകള്‍ മലയാള സിനിമയേയും ഉലച്ചുകൊണ്ടിരിക്കുകയാണ്.

10 വര്‍ഷം മുമ്പ് താന്‍ ഒരു പ്രമുഖ നടനില്‍ നിന്നുണ്ടായ പീഡന അനുഭവം തുറന്നുപറഞ്ഞപ്പോള്‍ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ലെന്ന് നടി തനുശ്രീ ദത്ത പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചത് ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ആരാധകര്‍ ആദരവോടെ കണ്ട പല വന്‍ മരങ്ങളാണ് മീ ടൂവില്‍ തട്ടി വീഴുന്നത് എന്നതാണ് അതിശയകരം. 

ബോളിവുഡില്‍ മീ ടൂ കാറ്റ് ആഞ്ഞടിക്കുകയാണ്. അതില്‍ ഏറ്റവും ആരാധകരെ ഞെട്ടിച്ചത് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന് എതിരെ ഉയര്‍ന്ന ആരോപണമാണ്. 
വര്‍ഷങ്ങള്‍ക്കു മുമ്പു നടന്നതാണെങ്കിലും നിഷേധിക്കാന്‍ ഒരു പഴുതും കൊടുക്കാത്ത ആരോപണമാണ് ചേതന്‍ ഭഗത്തിനെതിരെ ഉയര്‍ന്നത്. ഇരയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. പല മേഖലകളിലെ സ്ത്രീകളുടെ തുറന്നുപറച്ചിലുകൾ ശേഖരിക്കുന്ന ഒരു മാധ്യമ പ്രവര്‍ത്തകയാണ് ചേതന്‍ ഭഗത്തും ഒരു യുവതിയും തമ്മില്‍ നടന്ന സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്.

എന്നാല്‍ സാധാരണ പ്രമുഖര്‍ ചെയ്യുന്ന പോലെ അതിനെ ചിരിച്ചു തള്ളുന്നു എന്നോ അവഗണിക്കുന്നു എന്നോ അദ്ദേഹം പറഞ്ഞില്ല എന്നൊരു വ്യത്യാസം മാത്രം. പകരം ഒരു ക്ഷമാപണകുറിപ്പാണ് അദ്ദേഹം പോസ്റ്റ്‌ ചെയ്തത്. 
ഭാര്യയോടും ആരാധകരോടും പിന്നെ, ആ പെണ്‍കുട്ടിയോടും താന്‍ മാപ്പ് ചോദിക്കുന്നു എന്ന പോലെയാണ് കുറിപ്പ് പുറത്തുവിട്ടത്. കുറിപ്പ്  ഇങ്ങനെ:

കുറച്ചധികം വര്‍ഷങ്ങള്‍ക്കു മുമ്പാണു സംഭവം. ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ട്. നല്ലൊരു സൗഹൃദമായിട്ടായിരുന്നു ബന്ധത്തിന്റെ തുടക്കം. പെട്ടെന്നുതന്നെ സുന്ദരിയായ യുവതിയുമായി തീവ്രമായ ബന്ധവും അടുപ്പവും തോന്നി. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷ, എല്ലാവരുടെയും ജീവിതത്തില്‍ ചില പ്രത്യക കാലം ഉണ്ടാകും. പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ഉണ്ടാകാം. ഇതും അത്തരത്തിലൊരു ബന്ധമായിരുന്നു. വിവാഹിതനാണ് എന്നതുപോലും മറന്നുകൊണ്ടുള്ള ബന്ധം. അനുഷയോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു. എനിക്കു തെറ്റുപറ്റിപ്പോയി. സൗഹൃദത്തെ തെറ്റായി ഞാന്‍ വ്യാഖ്യാനിക്കുകയായിരുന്നു. അവര്‍ക്കും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരിക്കല്‍പ്പോലും ശാരീരികമായ ബന്ധം ഉണ്ടായിട്ടില്ല. മോശം ചിത്രങ്ങള്‍ കൈമാറിയിട്ടില്ല. തെറ്റായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ആ സംഭവം അവസാനിച്ചയുടന്‍ ഞാന്‍ ആ നമ്പര്‍ ഡിലീറ്റ് ചെയ്തു. വര്‍ഷങ്ങളായി ആ വ്യക്തിയുമായി എനിക്ക് ഒരു ബന്ധവുമില്ല. തെറ്റ് ആര്‍ക്കും സംഭവിക്കാം. എനിക്കും തെറ്റുപറ്റി. ആവരെ എനിക്ക് ഇഷ്ടമായിരുന്നു. ഞാന്‍ കണ്ടുമുട്ടിയ അനേകം പേരില്‍നിന്നു വ്യത്യസ്തയായിരുന്നു അവര്‍. പക്ഷേ, എന്റെ ഭാഗത്തുനിന്നു തെറ്റു സംഭവിക്കരുതായിരുന്നു. 
അനുഷ, നീ എനിക്കു മാപ്പു തരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 
അനുഷയോടാണ് ഞാന്‍ ആദ്യംതന്നെ എല്ലാം തുറന്നുപറഞ്ഞത്. അനുഷ എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ…