
കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള യാത്രാനിരക്ക് കൂടുതലാണെന്ന പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സാധാരണ നിരക്കിനേക്കാൾ കൂടുതൽ ചാർജ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഈടാക്കുന്നുവെന്ന പരാതി ഉയർന്നുവന്നതിനാൽ എയർ ഇന്ത്യ അധികൃതരുമായി ചർച്ചചെയ്ത് സാധാരണ നിരക്കേ ഈടാക്കുള്ളൂവെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും. കഴിഞ്ഞ ദിവസം വിമാനത്താവളവുമായി ബന്ധപ്പെട്ട യോഗം ചേർന്നപ്പോൾ സർവീസുകളുടെ കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരടക്കം നല്ല അഭിപ്രായമാണ് പങ്കുവച്ചത്. കൂടുതൽ സർവീസുകൾ വേണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവച്ചതെന്നും വ്യക്തമാക്കി. ധർമടം മണ്ഡലത്തിലെ എൽ.ഡി.എഫ് ലോക്കൽ കുടുംബസംഗമങ്ങളിൽ ഇന്ന് ഇക്കാര്യങ്ങൾ സംസാരിച്ചു.