ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പാലം ചൈനയില്‍ വരുന്നു

1

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ വരുന്നു. 55 കിലോമീറ്റർ നീളത്തില്‍  ഹോങ്കോങ്ങിനെയും മക്കാവുവിനെയും ഇടയിലായാണ് പാലം വരുന്നത്. ഏകദേശം 134.5 ലക്ഷം കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണചെലവ് എന്നാണു റിപ്പോര്‍ട്ട്.

ആറുവരിപ്പാതയിൽ മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയെല്ലാം ഈ പാലത്തിനിടയിലുണ്ട്.  2009 ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഈ പാലം പണി പൂര്‍ത്തിയാക്കുന്നതോടെ ഹോങ്കോങ് – മക്കാവു യാത്രാസമയം പകുതിയായി കുറയുമെന്നാണ് പറയുന്നത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടൽപ്പാലം ചൈന നിര്‍മ്മിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.