മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടർന്ന് മരണം വിതച്ച് കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു

0

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്ന ന്യൂമോണിയയ്ക്ക് കാരണമായ കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് സ്ഥിരീകരിച്ചു. 220 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ മരിച്ചു. വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരാനാണ് തീരുമാനം. സാര്‍സിന് സമാനമായ വൈറസ് ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഡിസംബറില്‍ വുഹാനില്‍ കണ്ടെത്തിയ പുതിയ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതുന്ന വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുകയാണ്. വുഹാന്‍ പുമെ തലസ്ഥാനമായ ബെയ്ജിങ്ങിലും ഷാങ്ഹായിലും ഷെന്‍ഷെനിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി വരുംദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന സാഹചര്യമാണ്. ഇത് വൈറസ് ബാധ വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയുണ്ട്. അതിനാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്‍കി.

2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ളതാണ് അധികൃതരെ കൂടുതതല്‍ ഭയപ്പെടുത്തുന്നത്. മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് പുതിയ അജ്ഞാത വൈറസ് ആദ്യം കണ്ടെത്തിയത്. മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് പുതിയ അജ്ഞാത വൈറസ് ആദ്യം കണ്ടെത്തിയത്. അജ്ഞാത വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആശങ്കയുടെ ഉയര്‍ന്നതോടെ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന എച്ച്.ഡബ്ല്യു.ഒ യോഗം തീരുമാനിക്കും