ഒരു എലികുഞ്ഞ് കാരണം പ്രമുഖ ഹോട്ടലിന് നഷ്ടം 1038 കോടി

0
grabbing food in a buffet line

വെറുമൊരു എലി മൂലം പ്രമുഖഹോട്ടലിനു നഷ്ടം 
190 മില്ല്യണ്‍ ഡോളറിന്റെ (1038 കോടി രൂപ). 
ഗര്‍ഭിണി കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സംഭവങ്ങളുടെ തുടക്കം. 
ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്‌റ്റോറന്റില്‍ നിന്നാണ് സൂപ്പില്‍ നിന്ന് എലിയെ കിട്ടിയത്.

സംഭവം വിവാദമായതോടെ ഗര്‍ഭിണിയായ യുവതിക്ക് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനമാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. എലിയുടെ ജഡമടങ്ങിയ സൂപ്പ് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സഹായിക്കാമെന്നാണ് ഹോട്ടല്‍ അധികൃതരുടെ ഞെട്ടിക്കുന്ന വാഗ്ദാനം. 
സംഭവത്തെ തുടര്‍ന്ന് റെസ്‌റ്റോറന്റ് താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലുടെ സൂപ്പിന്റെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. 
ഇത്തരത്തിൽ 1038 കോടി രൂപയുടെ നഷ്ടമുണ്ടാകുകയായിരുന്നു.