എട്ട് ഐഫോണ്‍-7 ഫോണുകള്‍ സ്വന്തമായുള്ള നായ

0

ഒരു സ്മാര്‍ട്ട്‌ ഫോണ്‍ തന്നെ കൈയ്യില്‍ ഉള്ളത് തന്നെ വലിയ കാര്യമാണ്.അപ്പോള്‍ എട്ടു ഐഫോണ്‍ കൈയ്യില്‍ ഉണ്ടെങ്കിലോ അതും ഒരു നായക്ക്. സംശയിക്കണ്ട .സംഭവം ചൈനയില്‍ ആണ്.

ആ ഭാഗ്യവാന്റെ പേര് കോകോ.പ്രതിവര്‍ഷം 30 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ചൈനീസ് ബിസിനസുകാരനായ വാങ് ജിയലിന്റെ മകന്‍ വാങ് സികോങ് ആണ് തന്റെ വളര്‍ത്തുനായ കോകോയ്ക്ക് ഐഫോണുകള്‍ വാങ്ങി നല്‍കിയത്.

മൂവായിരം കോടി ഡോളറിന്റെ സമ്പത്തിനുടമയാണ് വാങ് സികോങ്.വാങ്ങി കൊടുത്ത ഫോണുകളുടെ വില അറുപതിനായിരത്തിനു മുകളിലാണ്.അഞ്ചു ലക്ഷത്തിലധികം രൂപയാണ് എട്ട് ഫോണുകള്‍ക്കായി സികോങ് ചിലവഴിച്ചത്. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്‌ബോയിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് വാങ് സികോങ് ഈ വിവരം പുറത്തുവിട്ടത്. ഈ ഫോണുകള്‍ക്കൊപ്പം പോസ് ചെയ്യുന്ന കോകോയുടെ ഫോട്ടോയും വാങ് സികോങ് പോസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം രണ്ട് ആപ്പിള്‍ വാച്ചുകള്‍ വാങ് സികോങ് തന്റെ നായയ്ക്കായി വാങ്ങിനല്‍കിയിരുന്നു.