യാത്രികരുമായുള്ള ബഹിരാകാശ പേടകം ചൈന വിക്ഷേപിച്ചു

0

ചൈനയുടെ തിയാങോങ്-2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു. ബഹിരാകാശ സഞ്ചാരികളായ ജിങ് ഹായ്‌പെങ് (50), ചെന്‍ ദോങ് (37) എന്നിവരെ വഹിച്ചുള്ള ഷെന്‍ഷൂ 11 പേടകമാണ് വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു വിക്ഷേപണം.

ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള ദൗത്യത്തില്‍ രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം പേകം ബഹിരാകാശ നിലയത്ത് എത്തും. ഒരു മാസമാണ് യാത്രികര്‍ ഇവിടെ ചെലവഴിക്കുക. തിയാന്‍ഗോങ്് സ്‌പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും രക്ഷാ പ്രവര്‍ത്തനത്തങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് പ്രധാനമായും നടത്തുക.

ഒരുമാസം മുൻപു ചൈന ബഹിരാകാശത്തു സ്ഥാപിച്ച തിയാന്‍ഗോങ് രണ്ട് സ്പേസ് ലബോറട്ടറിയില്‍ ബഹിരാകാശത്തെ അത്യാഹിതങ്ങള്‍ നേരിടുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പരീക്ഷണങ്ങളാണ് ഇവര്‍ നടത്തുക.പട്ടുനൂല്‍പ്പുഴുക്കളെ ഉപയോഗിച്ചുള്ള ജൈവ പരീക്ഷണങ്ങളും ഹൃദയാരോഗ്യം സംബന്ധിച്ച നിരീക്ഷണ, ഗവേഷണങ്ങളും ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തും. നിലവില്‍ ഭൂമിയോട് അടുത്തുനില്‍ക്കുന്ന ഭ്രമണപഥത്തിലാണു ചൈന മനുഷ്യരെ എത്തിച്ചു പരീക്ഷണങ്ങള്‍ നടത്തുന്നത്. അധികം വൈകാതെ ഇതു വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കും.

സ്വര്‍ഗീയ പേടകം എന്നര്‍ഥം വരുന്ന ഷെന്‍ഷു-പതിനൊന്നിലെ യാത്രക്കാരായ ജിങ്ങും ചെന്നും ചൈനീസ് ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യത്തിനായാണു പുറപ്പെട്ടത്.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.