സ്വിറ്റ്സർലൻഡിലെ ഒരു പട്ടണത്തിൽ പെയ്തത് കൊക്കോ പൊടി മഴ

0

ചോക്കലേറ്റ് ഫാക്ടറിയിലെ വെന്റിലേഷനിൽ തകരാറുണ്ടായതിനെ തുടർന്ന് സ്വിറ്റ്സർലൻഡിലെ ഓൾടൻ പട്ടണത്തിൽ കൊക്കോ പൊടി മഴ. വറുത്ത കൊക്കോ പൊടികളാണ് പട്ടണത്തിൽ പരന്നത്. ലിൻറ്റ് ആൻഡ് സ്പ്രുങ്‌ഗേലി കമ്പനിയിലെ കൂളിംഗ് വെൻ്റിലേഷനിലുണ്ടായ തകരാറാണ് ഈ പ്രതിഭാസത്തിനു കാരണമായത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. പകൽ പുറത്തിറങ്ങിയ ആളുകളാണ് നഗരം മുഴുവൻ പടർന്നിരിക്കുന്ന കോക്കോ പൊടി ശ്രദ്ധിച്ചത്. വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ കമ്പനി തകരാർ പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. തുടർന്ന് അന്ന് വൈകിട്ടോടെ പ്രശ്നം പരിഹരിക്കുകയും ചോക്കലേറ്റ് നിർമ്മാണം പുനരാരംഭിക്കുകയുംചെയ്തു.