നഗരം ഒരുങ്ങി ക്രിസ്മസ്സിനെ വരവേൽക്കാൻ

1


ശാന്തിയുടെയും സമാധാനത്തിന്റെയും രാവായ ക്രിസ്മസ്സിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഉണ്ണിയേശുപിറന്നതിന്റെ ഓർമ്മക്കായി ലോകമെമ്പാടുമുള്ള
വിശ്വാസികൾ നക്ഷത്രങ്ങളും, പുൽക്കൂടും, വിളിക്കുമേന്തി ക്രിസ്മസ്സ് ആഘോഷിക്കുന്നു. ആ ആഘോഷരാവിനു ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഡിസംബറിന്റെ തുടക്കം മുതലേ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ മുറ്റത്തു നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നു. കടകമ്പോളങ്ങൾ മുഴുവൻ ഉത്സവലഹരിയിൽ ആറാടിക്കഴിഞ്ഞു, മ​​ഞ്ഞു പെ​​യ്തു തു​​ട​​ങ്ങും മു​​മ്പു ത​​ന്നെ വി​പ​ണി​യി​ൽ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ തെ​​ളി​​ഞ്ഞു തു​​ട​​ങ്ങി​​.

കരോളിനെയും, ക്രിസ്മസ്സ് പാപ്പയെയും വരവേൽക്കാൻ നക്ഷത്രങ്ങളേന്തി വീഥികൾ ഒരുങ്ങിക്കഴിഞ്ഞു.
പ്രളയം നമ്മെയെല്ലാം തെല്ലൊന്നു സങ്കടത്തിലാഴ്ത്തിയിരുന്നെങ്കിലും, ക്രിസ്മസ്സ് വിപണി നിറങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. പ​​ല ഡി​​സൈ​​നു​​ക​​ളി​​ല്‍ പേ​​പ്പ​​ര്‍, പ്ലാ​​സ്റ്റി​​ക്ക്, എ​​ല്‍ഇ​​ഡി ന​​ക്ഷ​​ത്ര​​ങ്ങ​​ളും,​​തോ​​ര​​ണ​​ങ്ങ​​ള്‍, പു​​ല്‍ക്കൂ​​ടു​​ക​​ള്‍, ക്രി​​സ്മ​​സ് ട്രീ, അ​​ല​​ങ്കാ​​ര ബ​​ള്‍ബു​​ക​​ള്‍, ബ​​ലൂ​​ണു​​ക​​ള്‍ എ​​ന്നി​​ങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങളാണ് വിപണിയിൽ ഇത്തവണയും ഉള്ളത്.


ക്രി​​സ്മ​​സ് അടുത്തതോടെ സാന്‍റയുടെതൊ​​പ്പി​​ക്കും വ​​സ്ത്ര​​ങ്ങ​​ൾക്കും എ​​ൽ​​ഇ​​ഡി വി​​ള​​ക്കു​​ക​​ളു​​മെ​​ല്ലാം ഏതവണത്തേയും പോലെ ആളുകളുടെ തിരക്ക്. പുൽകൂടുകൾക്കും മുഖംമൂടികൾക്കും ആവശ്യക്കാർ ഏറെയാണ്.
കടയിൽ കിട്ടുന്ന പ്ലാസ്റ്റിക് പുൽകൂടുകളും നക്ഷത്രങ്ങളും മാത്രമല്ല ഇത്തവണ പാപ്പയെ വരവേൽക്കാനുള്ളത്. കുട്ടികൾ വീട്ടിൽത്തന്നെ ഒരുക്കിയ നക്ഷത്രങ്ങളും പുൽക്കൂടും ക്രി​​സ്മ​​സ് ട്രീയുമുണ്ട്.അങ്ങനെ പുതുമയേയും പഴമയേയും ഒത്തിണക്കി കേരളക്കരയാകെ ക്രിസ്മസ്സ് രവിനായുള്ള കാത്തിരിപ്പിലാണ്.