നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി കൊണ്ടുള്ള സർക്കുലർ പിൻവലിച്ചു

0

ന്യൂ​ഡ​ൽ​ഹി: വ്യാപക പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഡ​ല്‍​ഹി​യി​ലെ ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. മ​ല​യാ​ളം വി​ല​ക്കി​യ​ത് വ​ൻ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അധികൃതർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചത്.

തങ്ങളുടെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. മ​ല​യാ​ളം വി​ല​ക്ക് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ജോ​ലി സ​മ​യ​ത്ത് ന​ഴ്സു​മാ​ർ ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ മാ​ത്ര​മേ സം​സാ​രി​ക്കാ​വൂ എ​ന്നും മ​ല​യാ​ള​ത്തി​ല്‍ സം​സാ​രി​ച്ചാ​ല്‍ ശി​ക്ഷാ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്ന​ത്. രോ​ഗി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സ​ർ​ക്കു​ല​റി​ൽ വി​ശ​ദീ​ക​ര​ണം. ജി​ബി പ​ന്ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രി​ൽ 60 ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണ്.

ജോലി സ്ഥലത്ത് മലായാളം വിലക്കിക്കൊണ്ടുള്ള നഴ്സിംഗ് സൂപ്രണ്ടിന്റ നടപടിക്ക് എതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭാഷാപരമായ വ്യത്യാസത്തിന്റെ പേരിൽ ഉള്ള വിവേചനം അംഗീകരിക്കാൻ ആകില്ലെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് ശശി തരൂർ എംപി പ്രതികരിച്ചത്. അതേസമയം സംഭവത്തിൽ ആശങ്ക അറിയിച്ചു KC വേണുഗോപാൽ എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ് വർധന് കത്ത് നൽകി. നഴ്‌സിംഗ് സുപ്രണ്ടിന്റെ ഉത്തരവിനെതിരെ നഴ്സിംഗ് സംഘടനകളും വിമർശനമുന്നയിച്ചിരുന്നു.