ജസ്റ്റിസ് വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നൽകി സുപ്രീംകോടതി

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമാനിക്കെതിരെ സിബിഐ അന്വേഷണം. ഇവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമ നടപടി കളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അനുമതി നല്‍കി. 1.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിജയ താഹില്‍രമാനി രാജിവെച്ചിരുന്നു.

ചെന്നൈയ്ക്ക് പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയിരുന്നു. ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

താഹിൽ രമണിയുടെ പേരിലുള്ള ആറ് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ്‍ ഡയറക്ടറേറ്റ് (ഇഡി) ലിസ്റ്റ് ചെയ്തിരിക്കുക്കുന്നത്– ഭർത്താവുമായുള്ള ജോയിന്റ് അക്കൗണ്ട്, അമ്മയുമായി ചേർന്നുള്ള അക്കൗണ്ട്, സാലറി അക്കൗണ്ട്, മകന്റെ അക്കൗണ്ട്. ഇതിൽ നിന്നാണ് 1.61 കോടി രൂപ മൂംബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.

തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചു. എന്നാല്‍ ഈ ആവശ്യം കൊളീജിയം നിരസിച്ചു. തുടര്‍ന്നാണായിരുന്നു വിജയ താഹില്‍രമാനി രമാനി രാജിവെച്ചത്.

ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷ ശരിവച്ചത് ജസ്റ്റിസ് രമണിയാണ്.