കേരളം മറ്റൊരു പ്രളയത്തിൽപെട്ടുഴലുമ്പോൾ, മലയോരമേഖലകളിൽ, അധിവസിക്കുന്നവരെ ചേർത്തുപിടിച്ചുകൊണ്ട്, അവരുടെ ദുരിതത്തിന് കൈത്താങ്ങാകുവാൻ കേരള ജനത ഒരുമിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്നത്, ന്യൂനമർദ്ദം കൊണ്ടുള്ള മഴ ആണ് എന്ന് കാലാവസ്ഥകേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അറബികടൽ, ശാന്തസമുദ്രം, തുടങ്ങിയവയിൽ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദം കൊണ്ട് ദുരിതം ഉണ്ടാക്കുന്നത്, ഇന്ത്യയുടെ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തിലും, തമിഴ്നാട്ടിലും ആണെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇങ്ങനെ ഉണ്ടാകുന്ന, മഴ മേഘങ്ങൾ, പ്രത്യേകമായ സ്ഥലങ്ങളിൽ, കേന്ദ്രികരിച്ചു, അവ മേഘവിസ്ഫോടനത്തിലൂടെ, ശക്തമായി മഴപെയ്യുമ്പോൾ, അവിടെ, നീരൊഴുക്കുണ്ടാക്കുന്നു, കൂടതെ,ഉരുൾപൊട്ടൽ ആയി പ്രകൃതി അവയെ മാറ്റുന്നു. ശക്തമായ മഴ പെയ്യുമ്പോൾ, ഭുമിയിലേക്, വെള്ളം താഴുന്നു. മലമ്പ്രദേശങ്ങളിൽ, ഇങ്ങനെ പെട്ടന്നുണ്ടാകുന്ന, വെള്ളതാഴ്ച്ചയിൽ, മണ്ണിന് മാറ്റങ്ങൾ സംഭവിക്കുന്നു. കൂടുതൽ ഈർപ്പം ഉണ്ടാകുമ്പോൾ, ഉള്ളിൽ കെട്ടിനിൽക്കുന്ന വെള്ളം ശക്തമായി, പുറത്തേക് തള്ളുമ്പോൾ, ഉരുൾപൊട്ടൽ ആയി മാറുന്നു. മലയുടെ താഴ്വാരംഉൾപ്പടെ, വെള്ളം ഒഴുകിവരുന്ന ചാലുകളിൽ, ഉള്ള കൃഷിയിടങ്ങളും, വീടുകളും എല്ലാം നശിപ്പിച്ചുകൊണ്ട് വെള്ളം ശക്തമായി കുതിച്ചൊഴുകുന്നു.

കേരളത്തിന്റെ കിഴക്കൻ മേഖലകൾ, പശ്ചിമകട്ട ഭൂപ്രദേശങ്ങൾ, എന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ വിവരിക്കുന്നു. അതിലോല പ്രദേശങ്ങൾ ആയ ഇവിടം, സംരക്ഷിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. ഈ റിപ്പോർട്ട്കൾ നടപ്പിലാക്കണം എന്ന് മുറവിളികൂട്ടുന്നവർ, എ.സി.റൂമിൽ ഇരുന്നുകൊണ്ടാണ് എന്നത് വിരോദാഭാസം. കാടിനോടും, കാട്ടുമൃഗങ്ങളോടും, മണ്ണിനോടും, പടവെട്ടി, രക്തം വിയർപ്പാക്കി മാറ്റിയ, തങ്ങളുടെ, ഭൂമിയിൽനിന്നും,വിട്ട് അവർ എങ്ങോട്ട് പോകും. എന്നാൽ, ഈ പ്രദേശങ്ങളിൽ നടക്കുന്ന, അനധികൃത പാറഖനനം, മണ്ണ് എടുക്കൽ എല്ലാം നിയന്ദ്രിക്കണം. കൂടാതെ, കേരളത്തിലെ, എല്ലാ പുഴകളിലെയും മണൽ വാരണം. അങ്ങനെ പുഴകൾക്ക്, ആഴം കൂടുകയും, നീരൊഴുക് ഉണ്ടാകുകയും ചെയ്യണം.

ഇപ്പോൾ നമ്മുടെ രാജ്യത്തുണ്ടാകുന്ന, കാലാവസ്ഥ മാറ്റങ്ങൾ പ്രവചനദീദമാണ്. വേനൽമഴയും, ഇടവപ്പാതിയും, കർക്കിടകവും, തുലാവർഷവും പെയ്യുന്ന മഴകൾക്ക്, മാറ്റങ്ങൾ ഉണ്ടാകുന്നു. ഇടിയോട് കൂടി പെയ്യുന്ന മഴ ഏതു സമയത്തും ഉണ്ടാകാം. അത് കൊണ്ട് തന്നെ, അതിശക്തമായ മഴ പെയ്യുന്ന സമയങ്ങളിൽ, കരുതൽ എടുക്കുക. മലയുടെ താഴ് വാരങ്ങളിൽ, താമസിക്കുന്നവർ, കൂടുതൽ ജാഗ്രതപുലർത്തുക. സർക്കാർ ദുരിതബാധിതർക്ക്, സാമ്പത്തിക സഹായങ്ങൾ ചെയ്യുക. വീട് നഷ്ട്ടപെട്ടവർക്ക്, പുതിയവ പണിത്കൊടുക്കുക.

കിഴക്കൻ വെള്ളം ഒഴുകിഎത്തുന്ന പടിഞ്ഞാറൻ പ്രദേശങ്ങളായ കുട്ടനാട് സംരക്ഷിക്കുക. കുട്ടനാട് പാക്കേജ് നടപ്പിലാക്കുക. ഓരോ പ്രളയവും, കഴിയുമ്പോൾ, തൊലിപുറത്തുള്ള ചികിത്സമാറ്റി, ആഴത്തിൽ ഉള്ള പഠനം നടത്തി, മുന്നോട്ട് കണ്ടുള്ള വികസനപ്രവത്തനങ്ങൾ നടപ്പിലാക്കുക. അങ്ങനെ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റാം. ഇനിയും ദുരിധമുണ്ടാകതിരിക്കാൻ പ്രാർത്ഥിക്കാം. പ്രളയത്തിൽ ജീവൻ നക്ഷ്ട്ടപെട്ടവർക് വേണ്ടി പ്രാർത്ഥിക്കുന്നു.