മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഓഫീസ് ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ തോമസ് ഐസക്കും, ജയരാജനും രോഗമുക്തരായി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. മന്ത്രി സുനില്‍കുമാര്‍ ചികിത്സയിലാണ്‌.