ഈ യുവാവിന്റെ പണി ‘പാറ്റകൃഷി’; കക്ഷിയുടെ മാസവരുമാനം കേട്ടാല്‍ ഞെട്ടും

0

പാറ്റകൃഷി ചെയ്തു മാസം 382473 രൂപ സമ്പാദിക്കുന്ന ഒരാളെ പരിചയപെടാം. കക്ഷിയുടെ പേര് തോങ്. തായ്‌വാനിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് ഈ ഇരുപതുകാരന്‍. വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുന്ന പാറ്റയെ കൃഷി ചെയ്താണ് ഇദേഹം മാസം  382473 രൂപ സമ്പാദിക്കുന്നത്.

തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കാനായാണ് തോങ് ആദ്യമായി പാറ്റയെ വാങ്ങുന്നത്. എന്നാല്‍ തനിക്ക് എന്തുകൊണ്ട് പാറ്റയെ വളര്‍ത്തി പുറത്ത് കൊടുത്തു കൂടായെന്ന് തോങ് സ്വയം ചിന്തിക്കുകയായിരുന്നു. ഈ ഐഡിയ ആണ് ഇപ്പോള്‍ പുള്ളിയെ ഇത്രയും വലിയ പാറ്റ കൃഷിക്കാരനാക്കിയത്. ആദ്യം തോങ് ഇതിനെ എങ്ങനെ വളര്‍ത്തും എന്ന് പഠിക്കാനാണ്  ആരംഭിച്ചത്. അതിനായി പാറ്റ കൃഷി വളരെ കാലം കൊണ്ട് നടത്തുന്ന കര്‍ഷകനായ റ്റ്‌സേയെ സമീപിച്ചു. അദ്ദേഹത്തിനോടൊപ്പം ആറുമാസം ചിലഴിച്ച് ഇതേ കുറിച്ച് തോങ് മനസ്സിലാക്കി. അപ്പോഴേക്കും 30,000 മുതല്‍ 40,000 വരെ പാറ്റകളെ തോങ് വളര്‍ത്തിയെടുത്തിരുന്നു. ഇപ്പോള്‍ തോങ് തന്റെ പാറ്റ കൃഷിയിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപ മാസം സമ്പാദിക്കുന്നുണ്ട്. ഇൗ കൃഷി അത്ര എളുപ്പമുള്ളതല്ലെന്ന് തോങ് പറയുന്നു. ഭയം മാറ്റി വെച്ചാല്‍ മാത്രമേ ഈ കൃഷി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്നും തോങ് പറയുന്നു.