വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റ; മാപ്പുപറഞ്ഞ് എയർ ഇന്ത്യ

വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റ; മാപ്പുപറഞ്ഞ് എയർ ഇന്ത്യ
AIR-INDIA_710x400xt

ദില്ലി: വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ എയർ ഇന്ത്യ മാപ്പു പറഞ്ഞു. പ്രശ്ന പരിഹാരത്തിനായുള്ള തുടർനടപടികൾ  സ്വീകരിച്ചെന്നും  എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.ഭോപ്പാലിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്.
ശനിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടർന്ന് ഇയാൾ അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നൽകിട്ടുണ്ടെന്നും എയർ ഇന്ത്യ അധികൃതർ ട്വിറ്ററിലൂടെ  അറിയിച്ചു. തങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥൻ സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനോട് സംസാരിച്ചു കഴിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം