ലോകത്ത് ഒരു കളക്ടര്‍ക്കും ഈ ഭാഗ്യം കിട്ടിക്കാണില്ല!!!

1
kkd collector

ലോകത്ത് ഒരു കളക്ടര്‍ക്കും ഈ ഭാഗ്യം കിട്ടിക്കാണില്ല. സ്വന്തം പിറന്നാള്‍ ജില്ല മുഴുവന്‍ ആഘോഷമാക്കുക. അത് കളക്ടറെ അറിയുന്ന എല്ലാ മലയാളികളും ഏറ്റെടുക്കുക.കളക്ടര്‍ ബ്രോ എന്ന ഒറ്റ ടാഗ് ലൈനോടെ ലോകമറിയുന്ന കോഴിക്കോട് കളക്ടര്‍ പ്രശാന്തിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. കളക്ടറെ വാഴ്ത്തി ഒരു വീഡിയോയാണ് കോഴിക്കോട്ടെ ഒരു സംഘം ചെറുപ്പക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഹേ ബ്രോ കളക്ടര്‍ ബ്രോ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ കോഴിക്കോടുകാരുടെ മനസിലും ചുണ്ടിലും. കംപാഷനേറ്റ് കോഴിക്കോട് എന്ന സംരംഭത്തിന് കീഴില്‍ കള്ക്ടര്‍ വിഭാവനം ചെയ്ത ഓപ്പറേഷന്‍ സുലൈമാനി, മണിച്ചിത്രത്തൂണ്‍ തുടങ്ങി നിരവധി പദ്ധതികള്‍ വിദേശ മാധ്യമങ്ങള്‍ പോലും വാര്‍ത്തയാക്കിയിരുന്നു. വീഡിയോ കാണാം