ജീവനക്കാർക്ക് കമ്പനി ബോണസായി നൽകിയത് ഒരു കോടി !

0

അമേരിക്കയിലെ ഒരു കമ്പനി ജീവനക്കാർക്ക് നൽകിയ സർപ്രൈസ് ബോണസ് തുക കണ്ട് ആളുകൾ മുഴുവനും അന്തംവിട്ട് പോയിരിക്കുകയാണ്. അമേരിക്കയിലെ മേരിലാന്‍ഡ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് വൻ തുക ബോണസായി നൽകി ജീവനക്കാരെ ഞെട്ടിച്ചിരിക്കുന്നത്.

198 ജീവനക്കാർ മാത്രമാണ് ഈ കമ്പനിയിൽ ഉള്ളത്. ഓരോരുത്തർക്കും കമ്പനി നൽകിയത് 50,000 ഡോളർ അതായത് 35,40,125 രൂപ സാർപ്രൈസ് ബോണസ്. സമ്മാനം ലഭിച്ചതോടെ സംഭവിക്കുന്നതെന്തെന്ന് തന്നെ അറിയാത്ത അവസ്ഥയിലായി ജീവനക്കാർ. 10 മില്യൺ ഡോളറാണ് ജോലിക്കാർക്ക് ബോണസ് നൽകുന്നതിനായി കമ്പാനി ചിലാവിട്ടത്. കവര്‍ തുറന്നപ്പോള്‍ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് കമ്പനി അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍ സ്റ്റെഫാനി റിഡ് പറയുന്നു.

റിയല്‍ എസ്റ്റേറ്റില്‍ 20 ദശലക്ഷം ചതുരശ്ര അടി വികസിപ്പിച്ചെടുക്കുകയെന്ന പ്രധാന ലക്ഷ്യത്തിലെത്തിലേക്ക് തങ്ങള്‍ കമ്പനി പ്രസിഡന്റ് ലോറന്‍സ് മെയ്ക്രാന്റ്‌സ് പറഞ്ഞു.തങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിച്ച എല്ലാ ജീവനക്കാര്‍ക്കും നന്ദി പറയാന്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. തങ്ങളുടെ ജീവനക്കാരെ കുറിച്ച് അഭിമാനമുണ്ടെന്നും ഇവരാണ് കമ്പനിയുടെ വിജയത്തിന്റെ അടിസ്ഥാനകാരണമെന്നും മാനേജ്മെന്റ് പറയുന്നു.